ആം ആദ്മി പാർട്ടിയിലെ പടലപ്പിണക്കം രൂക്ഷമായി തുടരുമ്പോള്‍ സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.
ദേശീയ എക്സിക്യൂട്ടീവ് സമിതിയില്‍ നിന്ന് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് മേധയുടെ രാജി. ഇരുവരോടും പാര്‍ട്ടി അനീതികാട്ടിയെന്നും നടപടിയെ അപലപിക്കുന്നുവെന്നും പാര്‍ട്ടിയിലെ അംഗത്വം രാജിവെക്കുകയാണെന്നും അവര്‍ പറഞ്ഞു.