തമിഴ്‌നാട്ടില്‍ പിടിയിലായ മാവോയിസ്‌റ്റ് നേതാക്കളായ രൂപേഷിനെയും സംഘത്തെയും കോടതി റിമാന്‍ഡ് ചെയ്തു. ജൂണ്‍ മൂന്ന് വരെയാണ് ഇവരെ കോടതി റിമാന്‍ഡ് ചെയ്തത്. കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. രൂപേഷിനും സംഘത്തിനുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിയന്ത്രണ നിയമമായ യുഎപിഎ ചുമത്തി. എന്നാല്‍ ഇവരെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി നിരാകരിച്ചു. ഇന്നലെ വൈകിട്ടാണ് കോയമ്പത്തൂരിലെ ഒരു ബേക്കറിയില്‍ നിന്ന് സംഘത്തെ പിടികൂടിയത്. തമിഴ്‌നാട്, ആന്ധ്ര, കേരള പോലീസിന്റെ സംയുക്‌ത സംഘമാണ് ഇവരെ പിടികൂടിയത്.
രൂപേഷ്, ഭാര്യ ഷൈന, എന്നിവരെ കൂടാതെ സംഘത്തിലുള്ള അനൂപ് മലയാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയാണ് അനൂപ്. ഇന്നലെ രാത്രി മുതല്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സംഘത്തെ കോടതിയില്‍ ഹാജരാക്കുന്നതിന് കൊണ്ടു പോയത്. ഇന്ന് രാവിലെ കോയമ്പത്തൂരിലെത്തിയ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു.
തമിഴ്‌നാട്, ആന്ധ്ര പൊലീസ് സംഘങ്ങളും ഇവരെ ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ ആസ്‌ഥാനത്താണ് ഇവരെ ചോദ്യം ചെയ്തത്. ഇവിടെ നിന്നാണ് സംഘത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത്. ങ്ങളെ പോലീസ് തട്ടിക്കൊണ്ട് പോകുകയായിരുന്നെന്ന് പോലീസ് വാഹനത്തിലേക്ക് കയറുന്നതിനിടെ രൂപേഷ് പറഞ്ഞു. മുദ്രാവാക്യം വിളികളോടെയാണ് സംഘംപോലീസ് വാഹനത്തില്‍ കയറിയത്.