പശ്ചിമഘട്ടത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മാവോയിസ്‌റ്റ് നീക്കം. സിപിഐ (മാവോയിസ്റ്റ്) കേന്ദ്രക്കമ്മിറ്റി മിലാന്‍ അന്താരാഷ്ട്ര സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് പശ്ചിമഘട്ടത്തില്‍ യുദ്ധമുന്നണി തുറക്കുന്നതായി മാവോയിസ്റ്റുകള്‍ വ്യക്തമാക്കിയത്. സിപിഐ മാവോയിസ്റ്റ് 10 വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള രണ്ട് കുറിപ്പുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. പാര്‍ട്ടി ദുര്‍ബലമായ പ്രദേശങ്ങളില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.
കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനും. ജയിലുകള്‍ കേന്ദ്രീകരിച്ച് മികച്ച രീതിയിലുള്ള കാംപെയ്‌നിംഗ് നടക്കുന്നതായും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം സംഘടനയില്‍ 2332 അംഗങ്ങള്‍ സജീവ പ്രവര്‍ത്തകരാണെന്നും. ഇതില്‍ 40 ശതമാനവും സ്ത്രീകളാണെന്നുമാണ് വ്യക്തമാക്കുന്നു.
മോഡി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും. സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന തരത്തിലുള്ളതാണ് കുറിപ്പ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.