പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 15 ലക്ഷം രൂപ തലയ്ക്ക് വിലിയിട്ടിരുന്ന മാവോയിസ്‌റ്റ് നേതാവ് കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്‌റ്റ് നേതാവ് സില്‍വസ്റര്‍ മിന്‍സ് ആണ് മരിച്ചത്. ജാര്‍ഖണ്ടിലെ ഗുംലയില്‍ ചെന്‍പുര്‍ പൊലീസ് സ്റേഷന്‍ പരിധിയിലാണ് പോലീസും മാവോയിസ്‌റ്റുകളും ഏറ്റുമുട്ടിയത്.
ഗുംലയില്‍ മാവോയിസ്‌റ്റുകള്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം പ്രദേശം വളയുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയ മാവോയിസ്‌റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്‌റ്റ് നേതാവ് കൊല്ലപ്പെടുകയായിരുന്നു. പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു മാവോയിസ്‌റ്റ് പ്രവര്‍ത്തകനെ പൊലീസ് അറസ്റു ചെയ്തു. പൊലീസ് അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്‌റ്റ് കമാന്‍ഡര്‍ ദില്‍ബറാണ് അറസ്റിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.