മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. വാര്‍ത്താചാനലുകളാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
സംസ്ഥാനത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ രൂപേഷ് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്തു വന്നത്.
ഈ വര്‍ഷം ആദ്യം കണ്ണൂരിലെ 'ന്യൂ ഭാരത് ക്രഷേഴ്‌സി'ല്‍ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
രൂപേഷും ഭാര്യ ഷൈനയും അടക്കമുള്ള മാവോവാദി നേതാക്കള്‍ അടുത്തിടെ ആന്ധ്ര അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റിലായിരുന്നു.