മാവോയിസം മടുത്ത് പഠിക്കാന്‍ പോയ പെണ്‍കുട്ടിയെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

Webdunia
ശനി, 10 ഒക്‌ടോബര്‍ 2015 (13:16 IST)
മാവോയിസം മടുത്ത് പഠിക്കാന്‍ പോയ പെണ്‍കുട്ടിയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 11  വയസ്സുള്ളപ്പോൾ നിർബന്ധിത റിക്രൂട്ട്മെന്റിന്റെ ഭാഗമായി മാവോയിസ്റ്റായ സഞ്ജീതാ കുമാരിയേയാണ് മാവോയിസ്റ്റുകള്‍ കൊല്‍കപ്പെടുത്തിയത്.  പോലീസിന് വേണ്ടി ചാരപ്രവർത്തനം നടത്തുന്നെന്ന് ആരോപിച്ചാണ് കൊലപാതകം.

മാവോയിസത്തില്‍ നിന്ന് മാറി ഏറെക്കാലമായി ജാര്‍ഖണ്ഡിലെ ഗുംലയിൽ ഒളിച്ചു കഴിഞ്ഞ അവർ പഠനത്തിനായി സ്കൂളിൽ ചേരുകയും ചെയ്തിരുന്നു. എന്നാല്‍ സജീതയ്ക്കെതിരെ മാവോയിസ്റ്റുകള്‍ നിരന്തരം  വധഭീഷണി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സജീത മാവോയിസ്റ്റ് ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടത്.  

ക്യാമ്പിൽ നിന്ന് രക്ഷപ്പെടുമ്പോൾ അവിടെ ഇരുപതിലധികം പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളുണ്ടായിരുന്നെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. മാവോയിസ്റ്റ് നേതാക്കൾ സംഘത്തിലെ വനിതകളെ അവരുടെ സമ്മതമില്ലാതെ ലൈംഗികമായി ഉപയോഗിക്കുമായിരുന്നെന്ന് സഞ്ജിത ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞിരുന്നു .