കഴിഞ്ഞ അമ്പതു വര്‍ഷമായി യുദ്ധമില്ലാത്തതിനാല്‍ തന്നെ സൈന്യത്തിന്റെ പ്രസക്തി നഷ്‌ടപ്പെടുന്നതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. എന്നാല്‍ ഈ പ്രസ്‌താവന യുദ്ധത്തിനുള്ള ആഹ്വാനമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജയ്‌പുരില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സൈനികര്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും സമാധാനം നിലനില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കു സൈന്യത്തോടുള്ള ബഹുമാനം കുറവായരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്‌ടു തലമുറയില്‍ പെട്ട സൈനികര്‍ യുദ്ധം കാണാതെ തന്നെ വിരമിച്ചവരാണെന്നും എന്നാല്‍ അവര്‍ അര്‍ഹിക്കുന്ന ബഹുമാനം അവര്‍ക്കു ലഭിക്കുന്നുണെ്‌ടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.