‘കുറച്ചുപേര്‍ മാ‍ത്രമല്ല, പുതിയ ഇന്ത്യയില്‍ എല്ലാവരും വിഐപികള്‍’; നരേന്ദ്രമോദി

Webdunia
ഞായര്‍, 30 ഏപ്രില്‍ 2017 (15:14 IST)
പുതിയ ഇന്ത്യ വിഐപികളുടേതല്ല ഇപിഐകളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില വ്യക്തികൾ മാത്രം പ്രധാനപ്പെട്ടവരായി മാറുന്ന ‘വിഐപി’ എന്ന ആശയത്തിനു പകരം ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാകുന്ന ‘ഇപിഐ’ എന്ന ആശയമാണ് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ മോദി മുന്നോട്ടുവച്ചത്. 
 
ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ കേന്ദ്രത്തിന്റെ പദ്ധതി പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസംഗം.ഭക്ഷണം പാഴാക്കരുതെന്ന തന്റെ വാക്കുകള്‍ യുവാക്കള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. അവധിക്കാലത്ത് കുട്ടികള്‍ പുതിയ സ്ഥലങ്ങള്‍ കാണുവാനായി ശ്രമിക്കണം. നിലവിലെ ഈ കാലാവസ്ഥാ വ്യതിയാനം ആശങ്കയുളവാക്കുന്നതാണ്. മെയിലെയും ജൂണിലെയും ചൂടാണ് മാര്‍ച്ചിലും ഏപ്രിലിലും അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Article