മണിരത്നം സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ അഭിനയിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും ഇതിനായി ദക്ഷിനേന്ത്യൻ സിനിമ ചെയ്യാൻ താൻ തയ്യാറാണെന്നും ബോളിവുഡിന്റെ താരസുന്ദരി ആലിയ ഭട്ട് അറിയിച്ചു. ഹൈവേ എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യ മുഴുവൻ തരംഗം സൃഷ്ടിക്കാൻ ആലിയക്കു കഴിഞ്ഞിരുന്നു.
മുൻപ് മണിരത്നത്തിന്റെ ഓ കാതൽ കണ്മണിയിൽ ആലിയ ദുൽഖറിന്റെ നായികയായി എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ നിത്യാ മേനോനായിരുന്നു ഓ കെ കണ്മണിയിലെ നായിക. പിന്നീട് ഇതേ സിനിമയുടെ ഹിന്ദി പതിപ്പിൽ നിത്യാ മേനോനു പകരം ആലിയയും ദുൽഖറിനു പകരം വരുൺ ധവാനും എത്തുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ പദ്ധതി ഒഴിവാക്കുകയും തുടർന്ന് ശ്രദ്ധാ കപൂറും ആദിത്യ റോയ് കപൂറുമാണ് അഭിനയിക്കുന്നത്.
അച്ഛന്‍ എപ്പോഴും, പ്രാദേശിക ഭാഷകളിലെ സിനിമകള്‍ കാണാന്‍ നിര്‍ബന്ധിക്കും. ബംഗാളി സിനിമകള്‍ ചെയ്യണമെന്ന് അച്ഛന്‍ നിര്‍ബന്ധിക്കുമെന്ന് ആലിയ ഭട്ട് പറയുന്നു. മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുക എന്നതാണ് തന്റെ ചിരകാല മോഹമെന്നും ആലിയ പറഞ്ഞു.