മാങ്ങ പറിക്കുന്നത് വിലക്കിയ തോട്ടം ഉടമയുടെ മകളെ തീകൊളുത്തി കൊന്നു

Webdunia
ഞായര്‍, 14 ജൂണ്‍ 2015 (14:26 IST)
ഉത്തര്‍പ്രദേശില്‍ മാവിന്‍ തോട്ടത്തില്‍ നിന്ന് മാങ്ങപറിക്കുന്നത് വിലക്കിയതില്‍ പ്രകോപിതരായ നാട്ടുകാര്‍ തോട്ടത്തിന്റെ ഉടമയുടെ മകളെ ജീവനൊട്ര് തീകൊളുത്തിക്കൊലപ്പെടുത്തി. ഖേഷാന്‍ ഗ്രാമത്തിലെ ശിവ്ഹസന്‍ എന്നയാളുടെ മകളാണ് ആക്രമണത്തിന് ഇരയായത്. യുപിയിലെ ഫത്തേപുര്‍ ജില്ലയിലാണ് സംഭവം. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തന്‍റെ മാവിന്‍ തോട്ടത്തില്‍ നിന്ന് അയല്‍വാസികളില്‍ ചിലര്‍ മാങ്ങ മോഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട ശിവ്ഹസന്‍ കള്ളന്മാരെ കണ്ടെത്തി വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതരായ അയല്‍വാസികള്‍ ഇയാളുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിമാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ സാരമായി പരിക്കേറ്റ പെണ്‍കുട്ടി പിന്നീട് മരിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.