മണപ്പുറം കവര്‍ച്ച: ആറുപേര്‍ പിടിയില്‍

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (16:30 IST)
മണപ്പുറം ഫൈനാന്‍സിയേഴ്സിന്റെ ദിണ്ടിക്കല്‍ ശാഖയില്‍ നിന്ന് മോഷണം നടന്ന കേസില്‍ ആറുപേര്‍ പൊലീസ് പിടിയില്‍. പിടിയിലായവരില്‍ നിന്ന് ആറ് കിലോ സ്വര്‍ണവും 11.55 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
 
മണപ്പുറം ഫൈനാന്‍സിയേഴ്സിന്റെ ദിണ്ടിക്കല്‍ വത്തലഗുണ്ട് ഗോള്‍ഡ് ലോണ്‍ ശാഖയില്‍ ആയിരുന്നു മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജരെയും ഒരു അക്കൌണ്ടിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
 
വ്യാഴാഴ്ച രാവിലെയായിരുന്നു മുഖംമൂടി ധരിച്ചെത്തിയ ആറുപേര്‍ ജീവനക്കാര്‍ ഓഫീസ് തുറന്ന ഉടനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടക്കുമ്പോള്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് ജീവനക്കാരായിരുന്നു ബാങ്കില്‍ ഉണ്ടായിരുന്നത്.