ക്വാറന്‍റൈനിലായിരുന്ന യുവാവ് ആത്‌മഹത്യ ചെയ്‌തു

സുബിന്‍ ജോഷി
തിങ്കള്‍, 30 മാര്‍ച്ച് 2020 (20:59 IST)
കര്‍ണാടകയില്‍ ക്വാറന്‍റൈനിലായിരുന്ന യുവാവ് ആത്‌മഹത്യ ചെയ്‌തു. വീട്ടുജോലിക്കാരനായിരുന്ന 46നാണ് ഞായറാഴ്ച ഹാസ്സൻ ജില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഗാദി ഉത്സവത്തിനായി ഇയാൾ മുംബൈയിൽ നിന്ന് ജില്ലയിലെ ശ്രാവണബെലഗോലയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയതായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വൃക്ക സംബന്ധമായ അസുഖങ്ങൾ ഇയാളെ ബാധിച്ചിരുന്നു.
 
"കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ അദ്ദേഹം കാണിച്ചിരുന്നില്ല. അദ്ദേഹത്തിന് ആസ്‌ത്‌മയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ആത്മഹത്യയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല” - ഹാസനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article