കാമുകിക്കൊപ്പം ഷോപ്പിങ്ങിനിറങ്ങി, യുവാവിനെ വളഞ്ഞിട്ട് തല്ലി ഭാര്യ; നടുക്കി ദൃശ്യങ്ങള്‍

വെള്ളി, 14 ഒക്‌ടോബര്‍ 2022 (12:20 IST)
കാമുകിക്കൊപ്പം ഷോപ്പിങ്ങിനിറങ്ങിയ യുവാവിനെ ഭാര്യ പൊതുമധ്യത്തില്‍ വെച്ച് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ കാര്‍വ ചൗത്തില്‍ വെച്ചാണ് സംഭവം. നൂറുകണക്കിനു ആളുകള്‍ തിളിനിറഞ്ഞ മാര്‍ക്കറ്റില്‍ വെച്ച് യുവതി ഭര്‍ത്താവിനെ പൊതിരെ തല്ലുകയായിരുന്നു. ഭര്‍ത്താവിന്റെ കാമുകിക്കും അടി കിട്ടി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അമ്മയ്ക്കും സുഹൃത്തായ മറ്റൊരു സ്ത്രീക്കും ഒപ്പമാണ് ഇയാളുടെ ഭാര്യ മാര്‍ക്കറ്റിലേക്ക് എത്തിയത്. ഇവര്‍ മൂവരും ചേര്‍ന്നാണ് യുവാവിനെയും കാമുകിയേയും മര്‍ദ്ദിച്ചത്. ഭര്‍ത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നടക്കുന്നത് ഇവര്‍ക്ക് സഹിച്ചില്ല. മാര്‍ക്കറ്റില്‍ വെച്ച് തന്നെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. അത് പിന്നീട് അടിയില്‍ കലാശിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍