പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് താൻ പ്രധാനമായും പരിഗണിച്ചതെന്നും കർണാറ്റക ഹൈക്കോടതി ഇക്കാര്യത്തിൽ തെറ്റായ രീതിയിലാണ് സഞ്ചരിച്ചതെന്നും ഹിജാബ് നിരോധനത്തെ തള്ളികൊണ്ടുള്ള വിധിപ്രസ്താവത്തിൽ ജസ്റ്റിസ് സുധാൻശു ധൂലിയ പറഞ്ഞു. അതേസമയം ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന വാദത്തെ ജസ്റ്റിസ് ഹേമന്ദ് ഹുപ്ത ശരിവെച്ചു. ഇക്കാര്യത്തിൽ 11 ചോദ്യങ്ങളാണ് താൻ പരിഗണിച്ചതെന്നും പതിനൊന്നിനും നിരോധനം ശരിവെയ്ക്കുന്ന നിഗമനങ്ങളിലാണ് എത്തിയതെന്നും ജസ്റ്റിസ് ഗുപ്ത അറിയിച്ചു.