സ്‌കൂളില്‍ വച്ച് 11കാരിയെ പീഡിപ്പിച്ച 40കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 മാര്‍ച്ച് 2022 (17:34 IST)
സ്‌കൂളില്‍ വച്ച് 11കാരിയെ പീഡിപ്പിച്ച 40കാരന്‍ അറസ്റ്റില്‍. പൂനെയിലാണ് സംഭവം. മങ്കേഷ് പടമുലു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂനെ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. സ്‌കൂളിലെ വാഷ്‌റൂമിലാണ് പീഡനം നടന്നത്. പിന്നാലെ പരാതിലഭിച്ച് പത്തുമണിക്കൂറിനുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടി രക്ഷിതാക്കളോട് പീഡനവിവരം പറയുകയായിരുന്നു. 
 
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവി പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍