വനിതാ ഡോക്ടറുടെ പരാതിയിൽ സി.ഐ ക്കെതിരെ പീഡനക്കേസ്
തിരുവനന്തപുരം: തന്നെ പീഡിപ്പിച്ചതായി വനിതാ ഡോക്ടർ നൽകിയ പരാതിയിൽ സി.ഐ ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മലയിൻകീഴ് എസ്.എച്ച്.ഒ എ.വി.സൈജുവിനെതിരെയാണ് പീഡനക്കേസെടുത്തത്. ശസ്ത്രക്രിയ കഴിഞ്ഞു വീട്ടിൽ വിശ്രമത്തിലായിരുന്നു ദന്തഡോക്ടർ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചു എന്നാണു പരാതി.
ജില്ലാ പോലീസ് മേധാവി ഡോ.ദിവ്യ വി.ഗോപിനാഥന് ഡോക്ടർ നൽകിയ പരാതിയിലാണ് നടപടി. എസ്.പി യുടെ നിർദ്ദേശാനുസരണം ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതല വഹിക്കുന്ന ഡി.വൈ.എസ്.പി സുല്ഫിക്കറാണ് സി.ഐ ക്കെതിരെ കേസെടുത്തത്. സി.ഐ ക്കെതിരായ പരാതിയിന്മേൽ ഇന്ന് ഡോക്ടറുടെ വീട്ടിൽ തെളിവെടുക്കും. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.