കടയ്ക്കൽ: വാഹനാപകടത്തിനിടെ കാറിൽ നിന്ന് സ്‌കൂൾ തിരിച്ചറിയൽ കാർഡ് കണ്ടെത്തിയതുമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പീഡനക്കേസ് പ്രതിയെ പോലീസ് പിടികൂടി. തിരുവല്ല പുല്ലാട് കുറവൻകുഴി വിഷ്ണു നിവാസിൽ വിഷ്ണു എന്ന 20 കാരനാണ് പിടിയിലായത്.
പത്താംക്ലാസ് കാരിയായ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും നയത്തിൽ കുട്ടിയെ വശീകരിച്ചു കഴിഞ്ഞ രണ്ടും മൂന്നും തീയതികളിൽ പ്രതി തന്റെ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പോലീസ് കണ്ടെത്തിയത്. ഇത് കൂടാതെ കഴിഞ്ഞ ദിവസം ഭാരതന്നൂരിലെ പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയും പീഡിപ്പിച്ചു.
ഇതിനിടെ പെൺകുട്ടിയെ കൊണ്ടുപോയി കാർ പാങ്ങോട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വച്ച് അപകടത്തിൽപെട്ടു. പോലീസ് കാർ പരിശോധിച്ചപ്പോൾ സ്‌കൂൾ ഐ.ഡി.കാർഡ്, ബാഗ് എന്നിവ കണ്ടെത്തി അന്വേഷിച്ചു. തുടർന്നാണ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കുകയും പ്രതിയെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യിക്കുകയും ചെയ്തു.