ഓടുന്ന ട്രെയിനിന്‍റെ വാതിലില്‍ തൂങ്ങി അഭ്യാസം; തൂണില്‍ തട്ടി വീണ് ദാരുണാന്ത്യം; വീഡിയോ

തുമ്പി ഏബ്രഹാം

ചൊവ്വ, 31 ഡിസം‌ബര്‍ 2019 (15:41 IST)
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന് അഭ്യാസത്തിനൊടുവില്‍ യുവാവിന് ദാരുണാന്ത്യം. 20 കാരനായ ദില്‍ഷദ് നൗഷാദ് ഖാന്‍ ആണ് മരിച്ചത്. ട്രെയിനിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന ദില്‍ഷദ് തൂണില്‍തട്ടി തെറിച്ചുവീണ് മരിക്കുകയായിരുന്നുവെന്ന് താനെ റെയില്‍വെ പോലീസ് പറഞ്ഞു.
 
ട്രെയിനില്‍ നിന്നും തെറിച്ചു വീണതിനു ശേഷം അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ദില്‍ഷദിനെ രക്ഷിക്കാനായില്ല. മുമ്പ്ര- ദിവാ സ്റ്റേഷന്റെ ഇടയ്ക്കു വച്ചായിരുന്നു അപകടം ഉണ്ടായത്. ട്രെയിനിന്റെ വാതിലില്‍ തൂങ്ങിയാടുന്ന ദില്‍ഷദിന്റെ വീഡിയോ സുഹൃത്താണ് പകര്‍ത്തിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപിച്ചിട്ടുണ്ട്.
 
ദില്‍ഷദ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ തൂങ്ങിയാടുകയും ഉടനെ തന്നെ മറ്റൊരു തൂണില്‍ തട്ടി റെയില്‍വെ ട്രാക്കിലേക്ക് തെറിച്ചു വീഴുന്നതായും വീഡിയോയില്‍ വ്യക്തമാണ്. ആംബുലന്‍സ് ഡ്രൈവറായ ദില്‍ഷദ് മുംബൈയ്ക്കടുത്തുള്ള ഗോവാണ്ടിയില്‍ നിന്നും കല്ല്യാണിലേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍