ജമാൽ ഖഷോഗി വധക്കേസ് : അഞ്ച് പ്രതികൾക്ക് വധശിക്ഷ

അഭിറാം മനോഹർ

തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (15:53 IST)
മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗി സൗദി കൗൺസിലിൽ കൊല്ലപ്പെട്ട കേസിൽ അഞ്ചു പ്രതികൾക്ക് വധശിക്ഷ. മൂന്ന് പേർക്ക് 24 വർഷത്തെ തടവിനും സൗദി കോടതി ഉത്തരവിട്ടു. 2018 ഒക്ടോബർ രണ്ടിനാണ് സൗദി സർക്കാറിന്റെ കടുത്ത വിമർശകനായ ഖഷോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ടത്.
 
ഇതിനെ തുടർന്ന് 11 പേരാണ് സംഭവത്തിൽ അറസ്റ്റിലായിരുന്നത്. എന്നാൽ ജമാൽ ഖഷോഗിയുടെ മ്രുതദേഹം എന്ത് ചെയ്തു എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. നേരത്തെ ജമാൽ ഖഷോഗിയുടെ മക്കൾക്ക് കേസൊതുക്കി തീർക്കുന്നതിനായി സൗദി സർക്കാർ വൻതുകയും ആഡംബര വീടുകളും നൽകിയിരുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍