കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് മണിക്കൂറുകള്‍ക്കു ശേഷം 30കാരന്‍ മരിച്ചു

ശ്രീനു എസ്

തിങ്കള്‍, 1 ഫെബ്രുവരി 2021 (17:13 IST)
കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് മണിക്കൂറുകള്‍ക്കു ശേഷം 30കാരന്‍ മരിച്ചു. വഡോദര മുനിസിപ്പല്‍ കോര്‍പറേഷനിലെ സാനിറ്റേഷന്‍ ജോലിചെയ്യുന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന് നേരത്തേ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ജിഗ്നേഷ് സോളാങ്കി എന്നയാളാണ് മരിച്ചത്. രാവിലെ 10.30നായിരുന്നു ഇദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്.
 
വാക്‌സിനേഷനു ശേഷം 30മിനിറ്റ് നിരീക്ഷണത്തിലായിരുന്നു. ഈസമയത്ത് പാര്‍ശ്വഫലങ്ങളൊന്നും കണ്ടില്ല. തുടര്‍ന്ന് വീട്ടില്‍ എത്തി 1.30 ആയപ്പോഴാണ് മരിക്കുന്നത്. ഇദ്ദേഹം ഹൃദയരോഗത്തെ തുടര്‍ന്ന് 2016ല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍