മ്യാന്‍മറിലെ പട്ടാള അട്ടിമറി: കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ

ശ്രീനു എസ്

തിങ്കള്‍, 1 ഫെബ്രുവരി 2021 (16:01 IST)
മ്യാന്‍മറിലെ പട്ടാള അട്ടിമറിയില്‍ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ. ജനാധിപത്യത്തിലേക്കുള്ള മ്യാന്‍മറിന്റെ പരിവര്‍ത്തനത്തെ ഇന്ത്യ എക്കാലവും പിന്തുണച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സൈന്യം മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തത്.
 
അതേസമയം നോബല്‍ സമ്മാന ജേതാവും ദേശിയ നേതാവുമായ ഓങ് സാന്‍ സൂചിയും പ്രസിഡന്റ് യുവിന്‍ മിന്റും തടങ്കലിലാക്കപ്പെട്ടു. ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. നേതാക്കളെയെല്ലാം അറസ്റ്റിലായിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍