ആവശ്യപ്പെട്ട തുക അനുവദിച്ചു: കൊച്ചി മെട്രോ രണ്ടാംഘട്ടം നാലുവർഷത്തിനുള്ളിൽ: കെഎംആർഎൽ എംഡി

തിങ്കള്‍, 1 ഫെബ്രുവരി 2021 (15:12 IST)
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി കെഎംആർഎൽ ആവശ്യപ്പെട്ട തുക പൂർണമായും കേന്ദ്ര ബജറ്റിൽ അനുവദിച്ചെന്ന് കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ. നാല് വർഷത്തിനുള്ളിൽ രണ്ടാംഘട്ടം പൂർത്തിയാക്കാനാകും എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംഘട്ടത്തിനായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തുക വകയിരുത്തിയ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. 48 മാസമാണ് രണ്ടാംഘട്ടം പൂർത്തിയാക്കുന്നതിനായി പ്രതീക്ഷിയ്ക്കുന്ന സമയം. അതിന് മുൻപ് പണീ പൂർത്തികരിയ്ക്കാൻ സാധിച്ചേയ്ക്കും. രണ്ടാംഘാട്ടത്തിന്റെ പുരോഗതി അനുസരിച്ച് മൂന്നാംഘട്ടത്തിനായുള്ള പ്രപോസൽ നൽകുമെന്നും കെഎംആർഎൽ എംഡി വ്യക്തമാക്കി. ഇൻഫോ പാർക്ക് വരെയുള്ള 11.5 കിലോമീറ്റർ രണ്ടാംഘട്ട വികസനത്തിന് 1,957 കോടി രൂപയാണ് കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍