പാക്കിസ്ഥാന്‍ ഇന്ത്യയുടെ 70ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിക്കും

ശ്രീനു എസ്

തിങ്കള്‍, 1 ഫെബ്രുവരി 2021 (14:44 IST)
കൊവിഡ് പ്രതിരോധത്തിന് പാക്കിസ്ഥാന്‍ ഇന്ത്യയുടെ 70ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിക്കും. പാക് ആരോഗ്യ ഉപദേശ്ടാവ് ഡോ. ഫൈസല്‍ സുല്‍ത്താനാണ് ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര കൊവാക്‌സിന്‍ കൂട്ടായ്മയില്‍ പാക്കിസ്ഥാന്‍ അംഗമായതിനാലാണ് ആസ്ട്രസെനക്കയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ പാക്കിസ്ഥാന് ലഭിക്കുന്നത്. 
 
അടുത്ത മാര്‍ച്ചോടെയാകും വാക്‌സിന്‍ പാക്കിസ്ഥാന് ലഭിക്കുന്നത്. അതേസമയം അടുത്ത ആഴ്ച ചൈനീസ് വാക്‌സിനായ സെനോഫാമിന്റെ വിതരണം പാക്കിസ്ഥാനില്‍ നടക്കും. യു എന്‍ ആണ് കൊവാക്‌സിന്‍ കൂട്ടായ്മക്ക് രൂപം നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍