ഭാര്യയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഐടി ഉദ്യോഗസ്ഥന്‍ പിടിയില്‍. ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനായ അന്നമരാജു വെങ്കിട്ട രാഘവേന്ദ്ര റാവു ആണ് അറസ്റ്റിലായത്.
ഭാര്യയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇയാള്‍ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിലാണ് ഇയാള്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ യുവതി സൈബര്‍ ക്രൈം യൂണിറ്റില്‍ പരാതി നല്‍കിയിരുന്നു. 2011ലാണ് ഇവര്‍ വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞുമുണ്ട്.