വായ്പ അടയ്ക്കാന്‍ കാശില്ല, ഭാര്യയെ ലൈംഗികമായി ഉപയോഗിക്കാന്‍ വിട്ടുനല്‍കി യുവാവ്; ക്രൂരത

Webdunia
വ്യാഴം, 10 ജൂണ്‍ 2021 (21:31 IST)
രണ്ട് സുഹൃത്തുക്കളില്‍ നിന്ന് വായ്പയെടുത്ത പണം തിരിച്ചുനല്‍കാന്‍ സാധിക്കാതെ വന്നപ്പോള്‍ യുവാവ് ഭാര്യയോട് ചെയ്തത് ക്രൂരത. വായ്പ നല്‍കിയ ആളുകള്‍ക്ക് ഇയാള്‍ ഭാര്യയെ ലൈംഗികാവശ്യത്തിനായി വിട്ടുനല്‍കി. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. യുവതിയെ അബോധാവസ്ഥയിലാക്കിയാണ് ഒരാള്‍ പീഡിപ്പിച്ചത്. മറ്റൊരാള്‍ യുവതി ഉറങ്ങുന്ന സമയത്ത് മുറിയിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. രണ്ട് പേര്‍ക്കും ഇതിനുള്ള അവസരം ഉണ്ടാക്കികൊടുത്തത് യുവതിയുടെ ഭര്‍ത്താവാണ്. യുവതി തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article