ഉരുളക്കിഴങ്ങിന്റെ വില പിടിച്ച് നിറുത്തുന്നതിനായ് അന്യസംസ്ഥാനങ്ങളിലേക്ക് ഉരുളക്കിഴങ്ങ് കൊണ്ടുപോകുന്നത് മമത ബാനര്‍ജി നിരോധിച്ചതിനെത്തുടര്‍ന്ന് ഏഴു സംസ്ഥാനങ്ങളില്‍ ഉരുളക്കിളങ്ങിന് വന്‍ ക്ഷാമം.
വിവിധ സംസ്ഥാനങ്ങളിലെ വിവിധ മുഖ്യമന്ത്രിമാര്‍ നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഉരുളക്കിഴങ്ങ് വിട്ടുകൊടുക്കേണ്ടതില്ലെന്ന് മമത തീരുമാനിച്ചിരിക്കുകയാണ് ഇതോടെ പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ചയാണ് അന്യസംസ്ഥാനങ്ങളിലേക്ക് ഉരുളക്കിഴങ്ങ് കൊണ്ടുപോകുന്നത് മമത ബാനര്‍ജി നിരോധിച്ചത്.ശനിയാഴ്ച ചരക്ക് വിട്ടുകൊടുക്കാന്‍ മമത സമ്മതിച്ചെങ്കിലും ഒഡീഷയിലേക്കുള്ള ആറ് ലോഡ് കിഴങ്ങ് പോയിക്കഴിഞ്ഞപ്പോഴേക്കും വീണ്ടും നിരോധന ഉത്തരവ് ഇറക്കുകയായിരുന്നു.
ഞായറാഴ്ച മുതല്‍ ഒറ്റ ലോഡ് ഒരുളക്കിഴങ്ങ് പോലും ബംഗാളിന് പുറത്തേക്കു അയച്ചിട്ടില്ല.വിലനിയന്ത്രിക്കുന്നതിന്നതിന്റെ ഭാഗമായി ബംഗാളില്‍ കിഴങ്ങ് സംഭരിച്ച് മൊത്തവിലക്കാര്‍ 12 രൂപയ്ക്കും ചില്ലറ വില്‍പനക്കാര്‍ 14 രൂപയ്ക്കും വില്‍ക്കണമെന്നാണ് മമത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.