Menstruation : മരം വളരില്ല! ആർത്തവമായതിനാൽ തൈ നടാൻ അധ്യാപകൻ സമ്മതിച്ചില്ലെന്ന പരാതിയുമായി പ്ലസ് ടു വിദ്യാർഥിനി

Webdunia
വ്യാഴം, 28 ജൂലൈ 2022 (14:11 IST)
ആർത്തവമുള്ള വിദ്യാർഥിനികളെ സ്കൂളിൽ വൃക്ഷത്തൈ നടാൻ അധ്യാപകൻ അനുവദിച്ചില്ലെന്ന് പരാതി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ സർക്കാർ ബോർഡിങ് സ്കൂളിലെ അധ്യാപകനെതിരെയാണ് ആരോപണം. വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ ആർത്തവമുള്ള വിദ്യാർഥിനികളെ അധ്യാപകൻ മാറ്റിനിർത്തിയെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
 
ആർത്തവമുള്ള പെൺകുട്ടികൾ തൈ നട്ടാൽ മരം വളരില്ലെന്നാണ് അധ്യാപകൻ പറഞ്ഞത്. ക്ലാസ് ടീച്ചറായതിനാൽ അധ്യാപകനെ എതിർക്കാൻ കഴിഞ്ഞില്ലെന്നും 80 ശതമാനം മാർക്ക് സ്കൂൾ അധികൃതരുടെ കയ്യിലാണെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി നൽകിയ വിദ്യാർഥിനി പറയുന്നു. 500 ഓളം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ സ്കൂളിൽ പ്രവേശനത്തിന് യൂറിൻ പൃഗ്നൻസി ടെസ്റ്റ് സ്കൂൾ അധികൃതർ നടത്തിയെന്ന ആരോപണവും മുൻപ് ഉയർന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article