മലയാളിയായ കെ ജെ ജോര്‍ജിനെ കര്‍ണാടക ആഭ്യന്തരമന്ത്രിസ്ഥാനത്തു നിന്ന് നീക്കം ചെയ്തു

Webdunia
ശനി, 31 ഒക്‌ടോബര്‍ 2015 (16:13 IST)
മലയാളിയായ കെ ജെ ജോര്‍ജിനെ കര്‍ണാടക ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്ന് നീക്കി. ജി പരമേശ്വരയാണ് കര്‍ണാടകയുടെ പുതിയ ആഭ്യന്തരമന്ത്രി. അതേസമയം, ബംഗളൂരു വികസന വകുപ്പ് ജോര്‍ജിന് നല്കാന്‍ തീരുമാനമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പുതിയ ആഭ്യന്തരമന്ത്രി പരമേശ്വര കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ്. തനിക്ക് അര്‍ഹമായ പരിഗണന മന്ത്രിസഭയില്‍ ലഭിച്ചില്ലെന്ന പരമേശ്വരയുടെ പരാതിയെ തുടര്‍ന്നാണ് അദ്ദേഹത്തിന് ആഭ്യന്തരമന്ത്രി സ്ഥാനം നല്കിയത്.
 
ഉപമുഖ്യമന്ത്രി സ്ഥാനം ആയിരുന്നു പരമേശ്വര ലക്‌ഷ്യം വെച്ചിരുന്നതെങ്കിലും അത് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് പരമേശ്വര മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുകയായിരുന്നു.
 
ബംഗളൂരു വികസന വകുപ്പിന്റെ ചുമതലയും പരമേശ്വര ആവശ്യപ്പെട്ടിരുന്നെങ്കിലും അത് കെ ജെ ജോര്‍ജിന് നല്കാന്‍ സിദ്ധരാമയ്യ തീരുമാനിക്കുകയായിരുന്നു.