മലയാളം ശ്രേഷ്ഠഭാഷ ആക്കിയതിനെതിരെയുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തമിഴിനു മാത്രമേ ശ്രേഷ്ഠഭാഷാ പദവി അവകാശപ്പെടാനുള്ള മാനദണ്ഡമുള്ളുവെന്ന് കാണിച്ച് അഭിഭാഷകനായ ആർ ഗാന്ധിയാണ് ഹർജി നൽകിയത്. കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെയാണ് ഇദ്ദേഹം ഹർജി നൽകിയത്. തമിഴിനൊഴിച്ച് മറ്റു ഭഷകൾക്ക് ഈ പദവി നൽകുന്നത് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
ശ്രേഷ്ഠഭാഷാ പദവിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് വിദഗ്ധ സമിതിയാണെന്ന് കോടതി വ്യക്തമാക്കി. സമിതിയുടെ നടപടികളെ ചോദ്യം ചെയ്യേണ്ടതില്ല. ഒരു ഭാഷ വളരുന്നത് മറ്റൊരു ഭാഷയുടെ വളര്‍ച്ചയെയോ തളര്‍ച്ചയെയോ ആശ്രയിച്ചല്ല. മറ്റു ഭഷകൾക്ക് ശ്രേഷ്ഠഭാഷാ പദവി നൽകിയതുകൊണ്ട് തമിഴിന് പ്രശ്നമൊന്നുമുണ്ടാകില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.