മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബിജെപി. കെജരിവാള്‍ ഡല്‍ഹിയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നും ഇന്ത്യയെക്കുറിച്ച് മൊത്തത്തില്‍ ചിന്തിക്കേണ്ടെന്നും ബിജെപി നേതാവ് വിജേന്ദ്രര്‍ ഗുപ്ത പറഞ്ഞു.
മെയ്ക്ക് ഇന്‍ ഡല്‍ഹിയില്‍ ശ്രദ്ധവെയ്ക്കാനാണ് കെജരിവാള്‍ ശ്രമിക്കേണ്ടതെന്നു പറഞ്ഞ ഗുപ്ത ഇന്ത്യയെ മോദിക്ക് വിട്ടേക്കുവെന്നും കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തിയിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയല്ല മെയ്ക്ക് ഇന്ത്യയാണ് ആദ്യം നടപ്പാക്കേണ്ടത് എന്നായിരുന്നു കെജരിവാളിന്റെ പ്രസ്താവന.