അക്ഷരങ്ങളുടെ അഗ്നിവിളക്ക് അണഞ്ഞു

Webdunia
വ്യാഴം, 28 ജൂലൈ 2016 (16:13 IST)
വിശേഷണങ്ങല്‍ നിരവധിയാണെങ്കിലും ഹിന്ദു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച് ആദിവാസി പട്ടിക വിഭാഗത്തിനു വേണ്ടി അവസാനനാള്‍ വരെ ശബ്ദമുയര്‍ത്തിയ സാഹിത്യകാരിയെന്ന് വേണം വളരെ ലളിതമായെങ്കിലും മഹാശ്വേതാ ദേവിയെക്കുറിച്ചോര്‍ക്കാന്‍. ബംഗാളിന്റെ തലസ്ഥാനമായ ധാക്കയില്‍ ജനിച്ച് ലോകത്തെ അതിയായി സ്‌നേഹിച്ച മഹാശ്വേതാ ദേവി സാഹിത്യത്തിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനത്തെയും മുറുകെ പിടിച്ചു. സാഹിത്യത്തിനും സാമൂഹ്യ പ്രവര്‍ത്തനത്തിനുമൊപ്പം അദ്ധ്യാപികയായും പത്രപ്രവര്‍ത്തകയായും അധസ്ഥിതവര്‍ഗത്തിനു വേണ്ടി തന്റെ കര്‍മമേഖലയെ മഹാശ്വേതാദേവി പ്രയോജനപ്പെടുത്തി
 
സാഹിത്യകൃതികളോടൊപ്പം രാഷ്ട്രീയ വിഷയങ്ങളില്‍ നടത്തിയ ഇടപെടലുകളും മഹാശ്വേതദേവിയെ ശ്രദ്ധേയയാക്കി. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ വിഎസിന് ആത്മാര്‍ത്ഥമായ ദുഖമുണ്ടെങ്കില്‍ പാര്‍ട്ടിവിട്ട് വെളിയിലേക്ക് വരണമെന്ന് പറഞ്ഞ മഹാശ്വേതാദേവി സികെ ജാനുവിന്റെ ബിജെപി പ്രവേശനത്തെയും ശക്തമായ ഭാഷയില്‍ എതിര്‍ത്തു. ബംഗാളിലെ രാഷ്ട്രീയത്തെയും അധികൃതരുടെ ഇടപെടലുകളെയും വിമര്‍ശിക്കാനും പ്രശംസിക്കാനും മഹാശ്വേതാദേവിയ്ക്ക് മടിയുണ്ടായിരുന്നില്ല. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ലോകത്തോട് പോരാടാന്‍ വിളിച്ച് പറയാനും അവസാന നിമിഷം വരെ നിലകൊണ്ടു. 
 
വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനൊപ്പം തന്റെ തെറ്റുകള്‍ ഏറ്റു പറയാനും മഹാശ്വേതാ ദേവിയ്ക്ക് മടിയുണ്ടായിരുന്നില്ല. പിണറായി വിമര്‍ശിച്ച് കത്തെഴുതിയ മഹാശ്വേതാദേവി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെറ്റ് ഏറ്റുപറയുകയും ചെയ്തതു.  ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ഭൂമിയേറ്റെടുക്കല്‍ പ്രശ്‌നങ്ങളിലെല്ലാം സജീവമായി ഇടപെട്ട ഒരേയൊരു സാമൂഹ്യ പ്രവര്‍ത്തകയും അവര്‍ തന്നെയായിരുന്നു. മഹാശ്വേതാദേവിയുടെ പ്രശസ്തമായ കൃതികളില്‍ പലതും പശ്ചിമബംഗാളിലെ ആദിവാസികള്‍, സ്ത്രീകള്‍, ദളിതര്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. അവയിലേറെയും ആദിവാസികള്‍ അനുഭവിക്കേണ്ടി വന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍, ജാതിപരമായ ഉച്ചനീചത്വങ്ങള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ തുടങ്ങിയവയെ വരച്ചു കാട്ടുന്നുവയും. 
 
ബംഗാളിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ വ്യവസായിക നയങ്ങളെ എതിര്‍ത്ത മഹാശ്വേത, വ്യവസായിക ആവിശ്യങ്ങള്‍ക്കായി, തുശ്ചമായ വിലയ്ക്ക് കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെ വിമര്‍ശിക്കുകയും കാര്‍ഷിക സമരങ്ങള്‍ക്ക് നേതൃത്വവം നല്‍കുകയും ചെയ്തു. ഒരു പ്രത്യയശാസ്ത്രത്തിന്റെയും മതിലുകളിലേക്കൊരുങ്ങാന്‍ താത്പര്യമില്ലാതിരുന്ന മഹാശ്വേതാദേവി ദലിത് താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ചു. 
 
 
 
 
 
Next Article