2017 ജൂണിൽ സംസ്ഥാന സര്‍ക്കാര്‍ 34000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസം പ്രഖ്യാപിച്ചതിനു ശേഷം 4500 കര്‍ഷകരാണ് ജീവനൊടുക്കിയത്. സംസ്ഥാനത്തെ 89 ലക്ഷം കര്‍ഷകര്‍ക്ക് കടം എഴുതിതളളല്‍ പദ്ധതി ആശ്വാസമാകുമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് നേരത്തെ വിശേഷിപ്പിച്ചത്. അര്‍ഹരായ എല്ലാ കര്‍ഷകരുടെയും ഒന്നര ലക്ഷം രൂപ വരെയുളള വായ്പ ഭൂവിസ്തൃതി പരിഗണിക്കാതെ എഴുതി തളളുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കര്‍ഷക ആത്മഹത്യകളുടെ 32 ശതമാനവും പദ്ധതി പ്രഖ്യാപനത്തിനു ശേഷമുളളതാണ്.