‘ചിക്കൻ ആണോ ഹെൻ ആണോ ആദ്യമുണ്ടായതെന്നു ചോദിക്കും പോലെയാണിത്’; ബിജെപി പ്രവേശനത്തില്‍ മാസ് മറുപടിയുമായി ടോം വടക്കൻ

വെള്ളി, 15 മാര്‍ച്ച് 2019 (13:21 IST)
ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തയായിരുന്നു കോൺഗ്രസ് വക്താവും മലയാളിയുമായ ടോം വടക്കന്റെ ബിജെപിയിലേക്കുളള കൂറുമാറ്റം. ബിജെപി ആസ്ഥാനത്തു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ടോം തീരുമാനം അറിയിച്ചത്. അംഗത്വം സ്വീകരിച്ച ശേഷം മാധ്യമപ്രവർത്തകർക്കു നൽകിയാ വാർത്താ സമ്മേളനത്തിൽ അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തിയിരിക്കുന്നത്.
 
ബിജെപി ക്ഷണം ഉണ്ടായിരുന്നോ അതോ അങ്ങോട്ടു ചെല്ലുകയാണോ ചെയ്തത് എന്ന ചോദ്യത്തിനു വടക്കൻ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ചിക്കൻ ആണോ ഹെൻ ആണോ ആദ്യമുണ്ടായത് എന്നു ചോദിക്കും പോലെയാണിത് എന്നായിരുന്നു ടോം വടക്കന്റെ മാസ് മറുപടി. 
 
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ടോം വടക്കൻ ബിജെപി സ്ഥാനാർത്ഥിയായേക്കും. 12 വർഷത്തിലേറേ കോൺഗ്രസ് മാധ്യമ വിഭാഗം സെക്രട്ടറിയും ഇടക്കാലത്ത് എഐസിസി സെക്രട്ടറിയുമായിരുന്നു ടോം വടക്കൻ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍