കെ കെ രമയെ പിന്തുണയ്ക്കില്ല; വടകരയിൽ തനിച്ചു മത്സരിക്കാൻ കോൺഗ്രസ്

വെള്ളി, 15 മാര്‍ച്ച് 2019 (12:10 IST)
വടകരയിൽ തന്നെ മത്സരിക്കാൻ കോൺഗ്രസ് തീരുമാനം. നേരത്തെ ആർ എം പി സ്ഥാനാർത്ഥി കെ കെ രമയെ കോൺഗ്രസ് പിന്തുണയ്ക്കും എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത്തരമൊരു നീക്കത്തിലേക്കു പോകേണ്ടന്നാണ് ഇപ്പോഴത്തെ പാർട്ടിയുടെ തീരുമാനം. 
 
ടി. സിദ്ദിഖിനെ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെ നിര്‍ത്താനും ആലോചന നടക്കുന്നുണ്ട്. ആലപ്പുഴ, വയനാട്, വടകര, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലാണ് ഇപ്പോള്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്. 
 
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള നിര്‍ണായക സ്‌ക്രീനിങ് കമ്മിറ്റിയോഗം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദല്‍ഹിയില്‍ ചേരുന്നുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമാകുമെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍