മഹാരാഷ്ട്രയിലെ ബസ് ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുവീണ മതിലിനടിയില്‍പ്പെട്ട് പതിനൊന്നുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 12 നവം‌ബര്‍ 2022 (18:43 IST)
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ബസ് ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുവീണ മതിലിനടിയില്‍പ്പെട്ട് പതിനൊന്നുകാരന്‍ മരിച്ചു. പാര്‍ക്കിങ്ങിനായി ബസ് പുറകിലേക്ക് എടുക്കുന്നതിനിടെ മതിലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മതില്‍ പൊളിഞ്ഞ് തഴേയ്ക്ക് പതിക്കുകയും കുട്ടി അതിനടിയില്‍പ്പെടുകയുമായിരുന്നു.
 
ജവഹര്‍ ബസ് ഡിപ്പോയിലാണ് ദാരുണ സംഭവം നടന്നത്. ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് കുട്ടിയെ പുറത്തെത്തിക്കാനായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍