മഹാരാഷ്ട്രയിലും ഹരിയാനയിലും ഇന്ന് കൊട്ടിക്കലാശം

Webdunia
തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (08:54 IST)
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മഹാരാഷ്രയീല്‍ 288 മണ്ഡലങ്ങളിലായി അയ്യായിരത്തോളം സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. നിലവിലുണ്ടായിരുന്ന സഖ്യങ്ങള്‍ തകര്‍ന്നതിനേ തുടര്‍ന്ന് ശക്തമായ ചതുഷ്കോണമത്സരമാണ് നടക്കുന്നത്. ഭിന്നിക്കപ്പെട്ട് പോകുന്ന വൊട്ടുകള്‍ തങ്ങളുടെ വിജയം ഉറപ്പാക്കുമെന്നാണ് എല്ലാ പാര്‍ട്ടികളും കരുതുന്നത്. 
 
കോണ്‍ഗ്രസ് 288 സീറ്റിലും, എന്‍സിപിയും ശിവസേനയും 286 സീറ്റുകളിലും ജനവിധി തേടുന്നു. ബിജെപി 257 സീറ്റുകളിലും മല്‍സരിക്കുന്നു. ശേഷിച്ച 31 സീറ്റുകള്‍ ചെറുകക്ഷികള്‍ക്കായാണ് പാര്‍ട്ടി മാറ്റിവച്ചിരിക്കുന്നത്. 231 സീറ്റുകളില്‍ മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനയും മല്‍സരിക്കുന്നുണ്ട്. മത്സരം കടുത്തതോടെ എന്താകും തെരഞ്ഞെടുപ്പ് ഫലമെന്നത് പ്രവചനാതീതമാണ്. എന്നാല്‍ പുറത്തു വരുന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ബിജെപിക്കാണ് മുന്‍‌തൂക്കം നല്‍കുന്നത്. 
 
അതേ സമയം ഹരിയാനയില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മത്സരിക്കുന്നത്. മൂന്നാം വട്ടം അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുമ്പോള്‍ വ്യക്തമായ പ്രകടനപത്രികയോ, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോ ഇല്ലാതെ മോഡി തരംഗം കൈപിടിച്ച് കയറ്റുമെന്ന പ്രതീക്ഷയിലാം ബിജെപി ഇവിടെ. അതിശക്തമായ ത്രികോണ മല്‍സരത്തിന്‍റെ വീറും വാശിയും നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനാണ് ഇന്ന് സമാപനമാകുന്നത്.
 
രണ്ടു സംസ്ഥാനങ്ങളിലും ബിജെപിയുടെ താര പ്രചാരകന്‍ നരേന്ദ്ര മോഡിയായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമ സ്വരാജ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കുചേര്‍ന്നു. മോഡി സര്‍ക്കാരിന്‍റെ നാലുമാസത്തെ ഭരണത്തിലെ പോരായ്മകള്‍ കോണ്‍ഗ്രസും തുറന്നു കാട്ടി. സോണിയാഗാന്ധിക്കു പുറമേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു.
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.