മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: ബിജെപിക്ക് ഭൂരിപക്ഷമെന്ന് സര്‍വേ ഫലം

Webdunia
വെള്ളി, 10 ഒക്‌ടോബര്‍ 2014 (08:34 IST)
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷമെന്ന് വ്യാഴാഴ്ച വന്ന പുതിയ സര്‍വേ ഫലം. ഇന്ത്യാ ടുഡെ നടത്തിയ സര്‍വേയില്‍ 288 അംഗ നിയമസഭയില്‍ ബിജെപി 141 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. മുംബൈ, താനെ, വിദര്‍ഭ മേഖലകളിലെ വോട്ടുകള്‍ നിര്‍ണായകമാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
 
കഴിഞ്ഞ ദിവസം ദ വീക്ക് നടത്തിയ സര്‍വേയില്‍ ബിജെപിക്ക് 154 സീറ്റുകള്‍ പ്രവചിച്ചിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.