മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 91000 കടന്നു; ജൂണ്‍ പകുതിയോടെ രോഗികള്‍ ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്

ശ്രീനു എസ്
ബുധന്‍, 10 ജൂണ്‍ 2020 (08:44 IST)
മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷമായി തുടരുകയാണ്. ഇതിനോടകം രോഗികളുടെ എണ്ണം 91000 കടന്നിട്ടുണ്ട്. 3289 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡുമൂലം ജീവന്‍ നഷ്ടമായത്. ഇന്നലെമാത്രം പുതുതായ 2259 പേര്‍ക്ക് രോഗം ബാധിച്ചു. 120 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ജൂണ്‍ പകുതിയോടെ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ചില പഠനങ്ങള്‍ പറയു്നത്.
 
മഹാരാഷ്ട്രയ്ക്കുപിന്നാലെ തമിഴനാടും ഗുജറാത്തും കൊവിഡിന്റെ ആക്രമണത്തില്‍ ആശങ്കയിലായിരിക്കുകയാണ്. 34915 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇന്നലെ 21പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ മരണസംഖ്യ 307 ആയി.

അനുബന്ധ വാര്‍ത്തകള്‍

Next Article