മാഗിക്ക് പിന്നാലെ ടോപ് രാമെനും നിരോധിച്ചു

Webdunia
ചൊവ്വ, 30 ജൂണ്‍ 2015 (15:03 IST)
മാഗിക്ക് പിന്നാലെ ടോപ് രാമെനും ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിരോധിച്ചു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ജപ്പാന്‍ കമ്പനിയായ ഇന്തോ നിസ്സിന്റെ ഉത്പന്നമാണ് ടോപ്പ് രാമെന്‍ ന്യൂഡില്‍സ്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഉത്പന്നം പിന്‍വലിച്ചതായി ഇന്തോ നിസ്സിന്‍ വ്യക്തമാക്കി.

ആരോഗ്യത്തിന് ഹാനികരമായ ഈയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും (എം.എസ്.ജി) അനുവദനീയമായതിലും കൂടുതല്‍ അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നേരത്തെ മാഗി നൂഡില്‍സ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മാതാക്കളായ നെസ്‌ലെയോട് ആവശ്യപ്പെട്ടത്.