മാഗി പോയാല്‍ എന്താ രാംദേവിന്റെ ആട്ടാ ന്യൂഡിൽസ് ഇല്ലേ

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (18:45 IST)
ഭക്ഷ്യസുരക്ഷാവകുപ്പ് മാഗിക്ക് നിരോധനം ഏർപ്പെടുത്തിയതിനെത്തുടര്‍ന്ന് വിഷമത്തിലായവര്‍ക്ക് ആശ്വാസമായി യോഗാഗുരു ബാബാരാംദേവ് രംഗത്ത്. ആട്ടാ ന്യൂഡിൽസ് എന്ന പേരില്‍  രാംദേവിന്റെ പദാഞ്ജലി ഗ്രൂപ്പ് ന്യൂഡില്‍സ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ബുധനാഴ്ച്ച ഉത്തരാഖണ്ഡിൽ വച്ചായിരുന്നു ആട്ടാ ന്യൂഡിൽസിന്റെ പ്രഖ്യാപനം.
 
കുട്ടികളഉടെ ആരോഗ്യം കൂടി കണക്കിലെടുത്താണ് ന്യൂഡില്‍സ് നിർമ്മിച്ചിരിക്കുന്നതെന്നാണ് പദാഞ്ജലി ഗ്രൂപ്പ് പറയുന്നത്. ആട്ടാ ന്യൂഡിൽസിൽ മൈദയുടെ അംശം ഇല്ലെന്നും. പൂർണമായും സുരക്ഷിതമായ ആട്ടാ ന്യൂഡിൽസ് തികച്ചും പ്രകൃതിദത്തവും നിരുപദ്രവകാരിയുമാണെന്നുമാണ് രാംദേവ് പറയുന്നത്. കഴിഞ്ഞ ജൂലൈ അഞ്ചിനാണ്  അളവിൽക്കൂടുതല്‍ ശരീരത്തിന് ഹാനീകരമായ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്  ഭക്ഷ്യസുരക്ഷാവകുപ്പ് മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.