ന്യൂഡില്‍സ് നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് യോഗാചാര്യന്‍ രാംദേവ്.
ഇന്ത്യന്‍ ഫുഡ് സേഫ്‌റ്റി ആന്‍ഡ് റഗുലേറ്ററി അതോറിറ്റി ആട്ട ന്യൂഡില്‍സിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ആട്ട ന്യൂഡില്‍സ് വില്‍ക്കാന്‍ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക് എന്ന കമ്പനി ലൈസന്‍സ് സമ്പാദിച്ചിട്ടില്ലെന്നും നിലവില്‍ വ്യാജ ലൈസന്‍സ് ഉപയോഗിച്ചാണ് ഇവര്‍ ഉല്പന്നം വിപണിയില്‍ എത്തിച്ചതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് അയച്ചത്. എന്നാല്‍, കാരണം കാണിക്കല്‍ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് രാംദേവ് പറയുന്നത്.
പതഞ്ജലിയുടെ ഹൌറയിലെ പുതിയ യൂണിറ്റിന്റെ ഉദ്ഘാടനവേളയിലായിരുന്നു രാംദേവ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, നോട്ടീസ് ലഭിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.