ഒരു മതത്തിന്റെയും ആചാരങ്ങൾക്കുമേൽ നിയമത്തിന് ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല, ആചാരങ്ങളിൽ കോടതി കൈകടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി

ശനി, 20 ഒക്‌ടോബര്‍ 2018 (17:25 IST)
ചെന്നൈ: മതങ്ങളുടെ ആ‍ചാരങ്ങളിൽ കൊടതികൾ കൈകടത്താതിരിക്കുന്നതാണ് നല്ലതെന്ന് മദ്രാസ് ഹൈക്കോടതി. മൈലാപൂർ ശ്രീരംഗ മഠാധിപതിയായി യമുനാചാര്യൻ നിയമിതനായതിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 
 
ഒരു മതത്തിന്റെയും ആചാരങ്ങൾക്കുമേൽ നിയമത്തിന് ആധിപത്യം സ്ഥാ‍പിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി മഠധിപതിയായി യമുനാചാര്യന്റെ പട്ടാഭിഷേകം സ്റ്റേ ചെയ്യാനാകില്ല എന്ന് വ്യക്തമാക്കി. ശബരിമലയിൽ സ്ത്രീ പ്രവേസനമനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ആചാരങ്ങളിൽ കോടതി ഇടപെടാതിരിക്കുകയാണ് നല്ലത് എന്ന് മദ്രാസ് ഹൈക്കോടതിയുടെ പരാമർശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍