പ്രളയ ദുരന്തം അതിജീവിക്കാൻ പ്രവാസികൾ നൽകിയ പിന്തുണ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും ഈ പിന്തുണ തുടരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുനർ നിർമ്മാണത്തിന് പ്രവാസികളുടെ സഹായം തേടി ഷാർജയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.