മാതാപിതാക്കളും അർധ സഹോദരനും ചേർന്ന് 17കാരിയെ ജൻ‌മദിനത്തിൽ കൊലപ്പെടുത്തി; ഹൃദയാഘാതമുണ്ടായി എന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചു, ചുരുളഴിഞ്ഞത് കാമുകന്റെ സംശയത്തിൽ നിന്നും

ശനി, 20 ഒക്‌ടോബര്‍ 2018 (17:00 IST)
നാസിക്: മാതാപിതാക്കളും അർധ സഹോദരനും ചേർന്ന് 17കാരിയെ പിറന്നാൾ ദിനവസം തന്നെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകം നടത്തിയ ശേഷം മകൾക്ക് ഹൃദയാഘാതമുണ്ടായി എന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ച പ്രതികളെ കുടുക്കിയത് കാമുകന് തോന്നിയ സംശയം.
 
മകൾക്ക് ഹൃദയാഘദമുണ്ടായി എന്ന് പറഞ്ഞ് മാതാപിതാക്കൾ സമീപത്തെ ജനറൽ ആശുപത്രിയിൽ പെൺകുട്ടിയെ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. യാതൊരു സംശയവും തോന്നിക്കാത്തവിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. എന്നാൽ മൃതദേഹം സംസ്കരിക്കുന്നതിന് തൊട്ടുമുൻ‌പായി മരണത്തിൽ സംശയമുണ്ടെന്ന് കാമുകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
 
ഇതോടെ പൊലീസെത്തി മൃതദേഹം പൊസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. പെൺകുട്ടി ശ്വസം മുട്ടിയാണ് മരിച്ചത് എന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതോടെ ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കാമുകനുമായുള്ള അടുപ്പം അവസാനിപ്പികാൻ കൂട്ടാക്കാതെ വന്നതോടെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്ന് പ്രതികൾ സമ്മതിച്ചു.
 
സംഭവ ദിവസം പെൺകുട്ടിയുടെ അമ്മ ഉറക്ക ഗുളികൾ ഭക്ഷണത്തിൽ കലർത്തി നൽകുകയും പെൺകുട്ടി ബോധരഹിതയായതോടെ മാതാപിതാക്കളുടെ സഹായത്തോടെ അർധ സഹോദരൻ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇവർക്കെതിരെ പൊലീസ് കരുതിക്കൂട്ടിയുള്ള കൊലപാതകം ഉൾപ്പടെ അഞ്ചോളം വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍