മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവ് രാജിവച്ചു. കോടികളുടെ നിയമന കുംഭകോണത്തില്‍ പ്രതിയായതിനേ തുടര്‍ന്നാണ് ഗവര്‍ണടുടെ രാജി. യാദവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്തിനേ തുടര്‍ന്ന് അദ്ദേഹത്തോട് രാജിവയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഗവര്‍ണറുടെ പദവിയില്‍ തുടരുന്നത് ഉചിതമല്ലെന്ന് ആഭ്യന്തര മന്ത്രാലയം യാദവിനോട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം ഇന്ന് തന്നെ രാജിവച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
കേസില്‍ ഗവര്‍ണറുടെ മകന്‍ ശൈലേഷ് യാദവ് നേരത്തേ അറസ്റ്റിലായിരുന്നു. അധ്യാപക നിയമന അഴിമതിക്കേസില്‍ ഗവര്‍ണറുടെ 'ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ധന്‍രാജ് യാദവും പിടിയിലായിട്ടുണ്ട്. മദ്ധ്യപ്രദേശ് പ്രഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് നടത്തിയ 358490 നിയമനങ്ങളില്‍ 228 നിയമനങ്ങളില്‍ അഴിംതി നടന്നതായി കണ്ടെത്തിയിരുന്നു. കേസുകളില്‍ ഇതിനകം അഞ്ഞൂറിലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഇതില്‍ ഗവര്‍ണറുടെ കയ്യോപ്പോടെയുള്ള ലെറ്റര്‍ഹെഡിലെ ശുപാര്‍ശ കത്ത് ഒരു നിയുഅമനത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തിയതാണ് രാം നര്ര്ഷ് യാദവിനെ കുടുക്കിയത്. അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ഗവര്‍ണറിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനെതിരെയും ആരോപണമുയര്‍ന്നിട്ടൂണ്ട്.