മധ്യപ്രദേശിലെ നീമഞ്ചിൽ ഇനി മുതൽ പാസ്പോർട്ട് ലഭിക്കണമെങ്കിൽ വീട്ടിൽ സ്വന്തമായി ശൗച്യാലയം നിർമിച്ചിരിക്കണമെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ ശൗച്യാലയം ഉണ്ടെങ്കിൽ മാത്രമേ ഇനിമുതൽ ആയുധ ലൈസൻസ്, സ്വഭാവ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവ ലഭിക്കുകയുള്ളു. നീമഞ്ച് പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓരോ വീട്ടിലും നിർബന്ധമായും ശൗച്യാലയം നിർമിക്കണമെന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെ എളുപ്പമാക്കാനാണ് ഈ തീരുമാനമെന്നും പൊലീസ് അറിയിച്ചു. പാസ്‌പോര്‍ട്ട്, ആയുധ ലൈസന്‍സ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്കായി അപേക്ഷിക്കുന്നവര്‍ ഇനി വീട്ടില്‍ ശൗച്യാലയമുണ്ടെന്ന് തെളിയിക്കണം. തെളിയിച്ചാൽ മാത്രമേ അവർക്ക് ഇനിമുതൽ അപേക്ഷിക്കുന്ന സർട്ടിഫിക്കറ്റുകൾ ലഭ്യമാകുകയുള്ളു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ ഭാരതിന് പിന്തുണ അറിയിച്ചാണ് ഈ തീരുമാനമെന്നും സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായി ഇത് ആദ്യമായാണ് ഇത്തരമൊരു ഉദ്യമം ഒരു സംസ്ഥാനത്ത് ഉണ്ടാകുന്നതെന്നും പൊലീസ് അറിയിച്ചു. അതിൽ അഭിമാനിക്കുന്നുവെന്നും നീമഞ്ച് പോലീസ് സൂപ്രണ്ട് മനോജ് സിംഗ് അഭിപ്രായപ്പെട്ടു.