അറുപതാം വയസ്സില്‍ വിവാഹ പരസ്യം നല്‍കി കാത്തിരുന്ന മുന്‍ ബാങ്ക് ഓഫീസറെ വധു തട്ടിക്കൊണ്ടുപോയി. വിവാഹ പരസ്യം കണ്ടുവെന്ന് പറഞ്ഞ് വിളിച്ച് പരിചയപ്പെട്ട ഒരു യുവതിയും സംഘവുമാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്. വി. രാമമൂര്‍ത്തി എന്ന വിവാഹമോചിതനായ മുന്‍ ബാങ്ക് ഓഫീസറേയാണ് തട്ടിക്കൊണ്ടുപോയത്. തമിഴ്നാട്ടിലാണ് സംഭവം നടന്നത്. ചെന്നൈ കോയമ്പേട് ബസ് ടെര്‍മിനലില്‍ വച്ചാണ് ഇദ്ദേഹതത്തെ തട്ടിക്കൊണ്ട്പോയത്. എന്നാല്‍ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നിന്ന് ഇദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
വിവാഹ പരസ്യം കണ്ടുവെന്ന് പറഞ്ഞ് ചൊവ്വാഴ്‌ച രാമമൂര്‍ത്തിക്ക് വൈഷ്‌ണവി എന്ന് പരിചയപ്പെടുഹ്തി ഒരു യുവതി വിളിക്കുകയായിര്യുന്നു. തുടര്‍ന്ന് ഇവര്‍ തനിക്ക് 35 വയസുണ്ടെന്നും അറിയിച്ചു, ഈ യുവതി രാമമൂര്‍ത്തിയുടെ സാമ്പത്തിക നിലയേക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞതിനു ശേഷം അന്ന് വൈകിട്ട് കോയമ്പേട് ബസ് ടെര്‍മിനലില്‍ വച്ച് കണ്ടുമുട്ടാമെന്നും അറിയിച്ചു. വൈഷ്‌ണവി പറഞ്ഞത് അനുസരിച്ച് ബസ് ടെര്‍മിനലില്‍ എത്തി അവരുമായി സംസാരിച്ചു നില്‍ക്കവേ കാറിലെത്തിയ നാലംഗ സംഘം രാമമൂര്‍ത്തിയെ ബലമായി കാറില്‍ കയറ്റി. വൈഷ്‌ണവിയും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
രാണ്ടുദിവസം രാമമൂര്‍ത്റ്റിയുമായി കാറില്‍ ചുറ്റിക്കറങ്ങിയ സംഘം വ്യാഴാഴ്‌ച രാവിലെ രാമമൂര്‍ത്തിയെ അദ്ദേഹത്തിന് അക്കൗണ്ടുളള താംബരത്തെ ഒരു ബാങ്കില്‍ എത്തിച്ച് 35 ലക്ഷം രൂപ പിന്‍വലിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇദ്ദേഹം തന്ത്രപൂര്‍വം ബാങ്ക് അധികൃതരെ തന്നെ തട്ടിക്കൊണ്ട് വന്നതാണെന്ന് അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ദയില്പെട്ട സംഘം ബാങ്കില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു.