ലയനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രകാശ് കാരാട്ട്
പ്രത്യയശാസ്ത്രപരമായ വിഷയങ്ങളില്‍ ധാരണയിലെത്തിയാല്‍ സിപിഎം-സിപിഐ ലയനത്തെ കുറിച്ച് അപ്പോള്‍ തീരുമാനിക്കാമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഈ വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും എംഎ ബേബിയുടെ പ്രസ്താവനയെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിതറിക്കിടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു കുടക്കീഴില്‍ വരണമെന്നാണ് എംഎ ബേബി ആവശ്യപ്പെട്ടത്. നിലപാട് സിപിഐ ദേശിയ നിര്‍വാഹകസമിതിയംഗം കാനം രാജേന്ദ്രനും ദേശിയ കൗസില്‍ അംഗം ബിനോയ് വിശ്വവും സ്വാഗതം ചെയ്തിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിവി ദക്ഷിണാമൂര്‍ത്തിയും ലയനം ഇപ്പോള്‍ ആവശ്യമില്ലെന്ന് പറഞ്ഞു. ബേബിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നായിരുന്നു പിബി അംഗമായ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ബേബിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായ എംഎം ലോറന്‍സ് പറഞ്ഞത്.