ബന്ധം തകരുമെന്ന് തോന്നിയതോടെ മണിയറ ഒരുക്കിയ ശേഷം കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു

Webdunia
വ്യാഴം, 30 ജൂണ്‍ 2016 (17:43 IST)
മണിയറയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്‌ത നിലയില്‍. ദക്ഷിണ ഡല്‍ഹിയിലെ ഇഗ്നോയ്‌ക്ക് സമീപമുള്ള ഡാന്‍‌സ് അക്കാദമിയിലാണ് സംഭവം. എബിസി ഡാന്‍‌സ് അക്കാദമിയുടെ ഉടമയായ സച്ചിനും ഇവിടുത്തെ വിദ്യാര്‍ഥിനിയുമായ യോഗിതയുമാണ് അലങ്കരിച്ച മണിയറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇലക്‍ട്രിക് വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് യോഗിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. സച്ചിന്‍ മുറിയിലെ
സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. യോഗിതയുടെ മൃതദേഹം സോഫയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹം പോസ്‌റ്റു മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

ഇരുവരും മരിക്കാനുണ്ടായ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മണിയറ ഒരുക്കിയ ശേഷം ആത്മഹത്യ ചെയ്‌തതാണ് പൊലീസിനെ സംശയിപ്പിക്കുന്നത്. ഇരുവരും തമ്മില്‍ വഴക്കുകള്‍ നിലനിന്നിരുന്നതായും യോഗിതയുടെ കുടുംബം ഈ ബന്ധത്തിനോട് എതിര്‍ത്തിരുന്നതായും ഇരുവരുടെയും സുഹൃത്തുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

തനിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ടെന്ന് യോഗിത സച്ചിനോട് പറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യം മൂലമാകാം സച്ചിന്‍ കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
Next Article