ഉത്തര്‍പ്രദേശിലെ വിവാദമായ ലൌജിഹാദ് വിവാദത്തില്‍ പുതിയ വഴിത്തിരിവ് തന്നെ കൂട്ട ബലാത്സംഗം ചെയ്തെന്നും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്തുവെന്ന മൊഴി മീററ്റില്‍ പീഡനത്തിനിരയായി എന്ന് പറയപ്പെടുന്ന പെണ്‍കുട്ടി മാറ്റി.
സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടപെട്ട ആളിനൊപ്പം ജീവിക്കാനായി വീടുവിട്ടതാണെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരാതി നല്‍കിയതെന്നും യുവതി രേഖാമൂലം പൊലീസിനെ അറിയിച്ചു. ഇതുകൂടാതെ നേരത്തെ നല്‍കിയ പരാതി യുവതി പിന്‍വലിക്കുകയും ചെയ്തു.
നേരത്തെ ഹിന്ദു വിശ്വാസിയായ തന്നെ മീറത്തിലെ ഒരു മദ്രസാ അധികാരിയും ഗ്രാമത്തലവനും അടക്കമുള്ളവര്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം മതം മാറ്റിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്റ്റില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് യുവതി പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ മീററ്റിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്.